vellathooval

വെള്ളത്തൂവൽ : വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് 50 പേരെ താമസിപ്പിച്ച് പരിചരിക്കാൻ ഡൊമിസിലിയറി കെയർ സെന്റർ തുറന്ന് പ്രവർത്തനം ആരംഭിച്ചു. കുഞ്ചിത്തണ്ണി ഗവൺമെന്റ് ഹയർ
സെക്കണ്ടറി സ്‌കൂളിന്റെ രണ്ട് കെട്ടിടങ്ങൾ ഏറ്റെടുത്ത് പ്രവർത്തനം സജ്ജീകരിച്ച കെയർ സെന്ററിന്റെ ഉദ്ഘാടനം എം.എം മണി നിർവഹിച്ചു .മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് പഞ്ചായത്തിന്റെ 15 ലക്ഷം രൂപയുടെ ചെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു കൈമാറി., വൈസ് പ്രസിഡന്റ്കെ.ബി ജോൺസൺ, പഞ്ചായത്തംഗങ്ങളായ കെ.ആർ ജയൻ, ജാൻസി ജോഷി, എ.എൻ. സജികുമാർ, പി.ബി ജോഷി, എസ് അഖിൽ, ഷിബിഎൽദോസ്, അനില സനൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി,ഡോ.മിഥുൻ,എ.ശ്രീധരൻ എന്നിവർ പങ്കെടുത്തു.