മുട്ടം: പഞ്ചായത്ത്‌ പ്രദേശത്ത് നെറ്റ് വർക്ക് തകരാറിലാകുന്നത് പരിഹരിക്കപ്പെടുന്നില്ല. ബി എസ് എൻ എൽ ഉൾപ്പടെ സ്വകാര്യ കമ്പനികളുടെ നെറ്റ് വർക്ക് പതിവായി തകരാറിലാവുകയാണ്. ജില്ലാ കോടതി, ജില്ലാ ജയിൽ ഉൾപ്പടെ നിവധി സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മുട്ടം പ്രദേശത്ത് നെറ്റ് വർക്ക് തകരാറിലാവുന്നത് ഏറെ പ്രശ്നനമാവുകയാണ്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കോവിഡ് വ്യാപന പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന മുട്ടം സമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെയും നെറ്റ് വർക്കിന്റെ തകരാർ പ്രതിസന്ധിയിലാക്കുകയാണ്. ഇതേ തുടർന്ന് വാക്സിൻ രജിസ്ട്രേഷൻ,വാക്സിൻ കുത്തിവെപ്പ്, കോവിഡ് പരിശോധന എന്നിങ്ങനെയുള്ള കാര്യങ്ങളും തടസപ്പെടുന്നുണ്ട്. നെറ്റ് വർക്ക് പ്രശ്നം പഞ്ചായത്ത്‌, വില്ലേജ്, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. ചില സമയങ്ങളിൽ മൊബൈൽ ഫോണിൽ നിന്ന് കോള് ചെയ്താലും കിട്ടാത്ത അവസ്ഥയാനുള്ളത്.അധികൃതർ പ്രശ്നത്തിൽ ഇടപെടണം എന്നാണ്നാട്ടുകാരുടെ ആവശ്യം.