hotel

തൊടുപുഴ: കൊവിഡ് നിയന്ത്രണങ്ങൾ മൂലം ഭക്ഷണം ലഭിക്കുന്നതിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിനായി തൊടുപുഴ നഗരസഭ കുടുബശ്രീ സി.ഡി.എസ് ന്റെ നേതൃത്വത്തിൽ ന്യൂമാൻ കോളേജിനു സമീപം ആരംഭിച്ച ജനകീയ ഹോട്ടൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. 25 രൂപ നിരക്കിൽ ഉച്ച ഊണ് പാഴ്‌സലായി നðകുന്നതിനാണ് തീരുമാനിച്ചിട്ടുളളത്. ജനകീയ ഹോട്ടലിൽ നിന്ന് നേരിട്ടും, മുനിസിപ്പൽ ഓഫീസിന് മുൻവശത്ത് സജ്ജകരിച്ചിട്ടുളള കൗണ്ടറിൽ നിന്നും ഭക്ഷണപൊതികൾ ലഭിക്കുന്നതാണ്. ഭക്ഷണവിതരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്‌സൺ കെ. ജമീല യിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ 9447512066.
നഗരപരിധിയിൽ താമസിക്കുന്ന അഗതികൾ, ഭിക്ഷാടകർ, ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടവർ, സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെട്ട കിടപ്പുരോഗികൾ, കൊവിഡ് രോഗബാധിതർ, ഹോം ഐസൊലേഷനിൽ കഴിയുന്നവർ, പാലിയേറ്റീവ് കെയറിലുളളവർ, തുടങ്ങിയ ദുർബല വിഭാഗങ്ങൾക്ക് നഗരസഭ ജനകീയ ഹോട്ടലിൽ നിന്നും ഭക്ഷണപ്പൊതി വിലയ്ക്കു വാങ്ങി സൗജന്യമായി വിതരണം ചെയ്യുമെന്നും ചെയർമാൻ അറിയിച്ചു. കൂടാതെ നഗരസഭ ആരംഭിക്കുന്ന ഡോമിസിലറി കെയർ സെന്ററുകളിലേയ്ക്കും ഇവിടെനിന്നാകും ഭക്ഷണം എത്തിക്കുക. ഉദ്ഘാടന ചടങ്ങിൽ വൈസ്‌ചെയർപേഴ്‌സൺ ജെസ്സിജോണി, ആരോഗ്യകാര്യ സ്ഥിരംസമതി ചെയർമാൻമാരായ എം.എ.കരീം, ടി.എസ്.രാജൻ, ഷീജ ഷാഹുð ഹമീദ്, വാർഡ് കൗൺസിലർ ശ്രീലക്ഷി സുദീപ്, സി.ഡി.എസ്. ചെയർപേഴ്‌സൺ ജമീല.കെ, സി.ഡി.എസ്. വൈസ് ചെയർപേഴ്‌സൺ മിനി സുദീപ്, നഗരസഭ കൊവിഡ് നോഡൽ ഓഫീസർ ജോണി ജോസഫ്തുടങ്ങിയവർ പങ്കെടുത്തു.