kulamavu
ഇടുക്കി അണക്കെട്ട് കുളമാവിൽനിന്നുള്ള ദൃശ്യം.

ചെറുതോണി: വേനൽമഴ അധികമായി ലഭിച്ചിട്ടും ഇടുക്കി അണക്കെട്ടിൽ കഴിഞ്ഞ വർഷത്തെ നിലയിലെത്തിയില്ല. . ഇന്നലെ ഇടുക്കിയിലെ ജലനിരപ്പ് 2333.12 അടിയാണ്. കഴിഞ്ഞവർഷം ഇതേദിവസം 2345.36 അടിയായിരുന്നു. കഴിഞ്ഞവർഷത്തേതിലും 12 അടിവെള്ളം കുറവാണ്. ഇന്നലെ ഇടുക്കിയിൽ 28.2 മില്ലീമീറ്റർ മഴപെയ്തു. 8.942 മില്ല്യൻ യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കുകയും ചെയ്തു..