തൊടുപുഴ : മർച്ചന്റ്‌സ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗവും കുറ്റിക്കാട്ടിൽ ടയേഴ്‌സ് ഉടമയുമായ മനോജ് കുറ്റികാട്ടിന്റെ നിര്യാണത്തിൽ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ അനുശോചിച്ചു. . പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ ശ്രീ. പി ജി രാമചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ്മാരായ സാലി എസ് മുഹമ്മദ്, . അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെരീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ, യൂത്ത് വിംഗ് പ്രസിഡന്റ് . താജു എം. ബി തുടങ്ങിയർ സംസാരിച്ചു.