തൊടുപുഴ :വൈദ്യുതി ലൈനുകൾക്കു ഭീഷണിയായ മരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായി .തൊടുപുഴ നഗരത്തിലും പരിസരത്തും നിരവധി മരങ്ങൾ ചുവടു ദ്രവിച്ചും അല്ലാതെയും അപകട ഭീഷണി ഉയർത്തുന്നതായി ഡി .പി .സി .യോഗത്തിൽ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുകയുണ്ടായി .നഗരത്തിലെ വിവിധ ആശുപത്രികളിലേക്കുള്ള ലൈനുകൾക്കും ഇത്തരം മരങ്ങൾ ഭീഷണി ഉയർത്തുന്നുണ്ട് .ആശുപത്രികളിലേക്കുള്ള ലൈനുകളിൽ മരങ്ങൾ വീഴുന്നത് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും ചൂണ്ടിക്കാണിയ്ക്കുന്നു .അപകടകരമായ രീതിയിലുള്ള മരങ്ങൾ വഴിയാത്രക്കാർക്കും ഭീഷണിയാണ് .ഏതാനും നാൾ മുൻപ് കോതായി ക്കുന്നു റോഡിൽ വൃക്ഷ ശിഖരം ഒരു സ്‌കൂട്ടർ യാത്രക്കാരന്റെ തലയിൽ വീണിരുന്നു .അന്ന് തലനാരിഴയ്ക്കാണ് അപകടം ഒഴിവായത് . വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉണ്ടായാൽ മാത്രമേ യഥാസമയം അപകടകരമായ മരങ്ങൾ മുറിച്ചു നീക്കാൻ സാധിക്കുകയുള്ളു എന്നും പറയപ്പെടുന്നു .പലപ്പോഴും ഫണ്ടിന്റെ അപര്യാപ്തതയാണ് പൊതുമരാമത്തു വകുപ്പ് തടസമായി പറയുന്നത്