തൊടുപുഴ: ഇസ്രായലിൽ പാലസ്തിൻ നടത്തിയ ഷെൽആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ധനസഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ന്ബി. ഡി. ജെ. എസ് ജില്ലാ കമ്മറ്റി അവശ്യപെട്ടു. ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ ഏറ്റെടുത്തതുകൊണ്ട് ഇസ്രായേയിൽ ജോലിക്ക് പോയ സൗമ്യ എന്ന യുവതിയ്ക്ക് നേരിട്ട ദുരന്തം അതിദാരുണമാണ്. കേന്ദ്രമന്ത്രി വി. മുരളീധരൻന്റെ ഇടപെടൽ സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഒരു വലിയ സഹായമായി.

എല്ലാ സഹായങ്ങളും ചെയ്ത വദേശകാര്യ മന്ത്രാലയത്തോട് ബി. ഡി. ജെ. എസ് ജില്ലാ കമ്മറ്റി നന്ദി അറിയിച്ചു .സൗമ്യടെ കുടുംബത്തിന് 25 ലക്ഷം രൂപയെങ്കിലും സർക്കാർ അടിയന്തിരമായി അനുവദിക്കണമെന്ന് യോഗം ഉദ്ഘാടം ചെയ്ത ബി. ഡി. ജെ. എസ് സംസ്ഥാന സെക്രട്ടറി സംഗീത വിശ്വനാഥൻ ആവശ്യപ്പെട്ടു. കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിന് ഇസ്രയേൽ ഗവൺമെന്റനോട് സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു

ഗൂഗിൾ മീറ്റ് വഴി ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി .ജയേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റുമായ ഡോ. കെ. സോമൻ, അഡ്വ. പ്രതീഷ്പ്രഭ ,ഷാജികല്ലാറയിൽ ,ജില്ലാ ജനറൽ സെക്രട്ടറി രാജന്ദ്രലാൽ ദത്ത്, സെക്രട്ടറിമാരായ പാർത്ഥേശശികുമാർ, വിനോദ് തൊടുപുഴ , ജോയിന്റ് സെക്രട്ടറി ബീനിഷ് കട്ടപ്പന, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് മനേഷ് കുടിക്കയത്ത് , സന്തോഷ് മാധവൻ തുടങ്ങിയ നേതാക്കൻമാർ സംസാരിച്ചു .ബി. ഡി. ജെ. എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി സൗമ്യ സന്തോഷിന്റെ അകാല വിയോഗത്തിൽ അഗാധ ദു:ഖം രേഖപ്പെടുത്തിയതായി ജില്ലാ പ്രസിഡന്റ് വി ജയേഷ് ജില്ലാകമ്മറ്റി അംഗങ്ങളെ അറിയിച്ചു