പന്നിമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിലെ നാലാം വാർഡിൽ ചെപ്പുകുളം ഭാഗത്ത് വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തെക്കേപ്പറമ്പിൽ ശാന്ത, ഉദയമ്പുമറ്റത്തിൽ സാബു സുബ്രഹ്മണ്യൻ, അരീക്കൽ റോസമ്മ എന്നിവരുടെ വീടുകൾ തകർന്നു. വാസയോഗ്യമല്ലാതായി തീർന്ന വീടുകളിൽ നിന്ന് ആളുകൾ മറ്റ് വീടുകളിലേയ്ക്ക് മാറി താമസിച്ചിരിക്കുകയാണ്. നാശ നഷ്ടങ്ങൾ ഉണ്ടായ സ്ഥലങ്ങൾ വെള്ളിയാമറ്റം പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹൻദാസ് പുതുശ്ശേരി, വാർഡ് മെമ്പർ രേഖ പുഷ്പ രാജൻ എന്നിവർ സന്ദർശിച്ചു.