ഇടുക്കി: നാട്ടിൽ കൊവിഡ് മൂലം കഷ്ടപ്പെടുന്ന പ്രിയപ്പെട്ടവർക്ക് പ്രവാസി മലയാളിയുടെ കൈത്താങ്ങ്. അമേരിക്കയിൽ താമസക്കാരനായ ഇടുക്കി തടിയമ്പാട് സ്വദേശി ഷാനവാസ് മുഹമ്മദാണ് 50 പൾസ് ഓക്‌സിമീറ്റർ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് സംഭാവനയായി നൽകിയത്. വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി എൻ. എസ്. ബിനു ഷാനവാസുമായി സംസാരിച്ചപ്പോൾ നാട്ടിൽ പൾസ് ഓക്‌സിമീറ്ററുകളുടെ കുറവ് ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് അവ നൽകാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചത്. തുടർന്ന് ബിനുവിൽ നിന്ന് പൾസ് ഓക്‌സിമീറ്ററുകൾ ജില്ലാ കളക്ടർ എച്ച്. ദിനേശൻ ഏറ്റുവാങ്ങി. പരിപാടിയിൽ ജില്ലാ മെഡിക്കൽ ആഫീസർ ഡോ. എൻ പ്രിയ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സുജിത് സുകുമാരൻ, പിബി സബീഷ് തുടങ്ങിയവർ പങ്കെടുത്തു.