തൊടുപുഴ: ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനത്ത് സൗമ്യയുടെ കുടുംബത്തിനു ധനസഹായം അനുവദിക്കണമെന്നു കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് ആവശ്യപ്പെട്ടു. ഇസ്രായേലിൽ ജോലി നോക്കുന്ന മലയാളികൾ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
മഴക്കെടുതി: ധനസഹായം അനുവദിക്കണം: പി.ജെ. ജോസഫ്
തൊടുപുഴ: ന്യൂനമർദ്ദത്തെ തുടർന്ന് വീടുകൾക്കു നാശം സംഭവിച്ചവർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് പി . ജെ ജോസഫ് ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.