ഇടുക്കി: കനത്ത മഴയെത്തുടർന്ന് മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ മൂന്നാർ രാമസ്വാമി അയ്യങ്കാർ ഹെഡ് വർക്‌സിലെ ഷട്ടറുകൾ ഏതു നിമിഷവും തുറക്കാൻ സാധ്യതയുണ്ടെന്ന് ചിത്തിരപുരം കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. മുതിരപ്പുഴയാറിന്റെ തീരങ്ങളിൽ കഴിയുന്നവർ ജാഗ്രതപാലിക്കണം.