ആലക്കോട്: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന മുഴുവൻ പഞ്ചായത്തുകളിലേക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു. കെ. ജോൺ അറിയിച്ചു. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും മെഡിക്കൽ ആഫീസറുമാരുടെയും ഓൺലൈൻ മീറ്റിംഗ് നാളെ ചേരും.