ഇടുക്കി: ജില്ലയിൽ ഇന്നലെ 737 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 22.37 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം സ്ഥിരീകരിച്ചവരിൽ 715 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. എട്ട് പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 12 പേർക്കും ഇന്നലെ ജില്ലയിൽ കൊവിഡ്- 19 സ്ഥിരീകരിച്ചു. 691 പേർ കൊവിഡ് രോഗമുക്തി നേടി.

രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ

അടിമാലി- 39

അയ്യപ്പൻകോവിൽ- 25

കൊന്നത്തടി- 37

മൂന്നാർ- 31

നെടുങ്കണ്ടം- 42

പാമ്പാടുംപാറ- 20

രാജകുമാരി- 41

ശാന്തൻപാറ- 35

തൊടുപുഴ- 38

ഉടുമ്പൻചോല- 41

വണ്ടിപ്പെരിയാർ- 24

വാത്തിക്കുടി- 23

വാഴത്തോപ്പ്- 22