തൊടുപുഴ: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഉടുമ്പൻചോലയിലും പീരുമേട്ടിലുമായി നാല് ക്യാമ്പുകളാണ് തുറന്നത്. എട്ട് കുടുംബങ്ങളിലെ 20 പേർ ക്യാമ്പുകളിൽ കഴിയുന്നു. ഒമ്പത് പുരുഷന്മാരും 11 സ്ത്രീകളുമാണ് ക്യാമ്പുകളിൽ കഴിയുന്നത്. കുട്ടികൾ ആരുമില്ല.