dcc
ചുങ്കം സ്‌കൂളിൽ ആരംഭിച്ച ഡൊമിസിലറി കെയർ സെന്റർ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: കോലാനി പ്രദേശത്തെ അഞ്ചു വാർഡുകളിൽ കൊവിഡ് സ്ഥിരീകരിച്ച് വീട്ടിലിരിക്കാൻ സൗകര്യമില്ലാത്തവർക്ക് വേണ്ടി ഡൊമിസിലറി കൊവിഡ് കെയർ സെന്റർ (ഡി.സി.സി) ചുങ്കം സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിൽ ആരംഭിച്ചു. നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റിയംഗം സി.കെ. ലതീഷ് അദ്ധ്യക്ഷനായി. എം. ജിനദേവൻ ട്രസ്റ്റിന്റെ ഒരു ലക്ഷം രൂപ ധനസഹായം ട്രസ്റ്റ് സെക്രട്ടറി വി.വി. ഷാജി, കോ- ഓർഡിനേറ്റർ ആർ. പ്രശോഭിന് കൈമാറി. മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. കരീം, കൗൺസിലർ കവിതാ വേണു, സ്‌കൂൾ മാനേജർ ജോസ് അരിച്ചറ, വോളണ്ടിയർ കൺവീനർ അരുൺ വി. ഗോപാൽ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ കോലാനി മേഖലാ കമ്മിറ്റി സെക്രട്ടറി കെ. രാജേഷ്, പ്രസിഡണ്ട് കെ.ടി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള യുവ വോളണ്ടിയർമാരാണ് ആദ്യ ഘട്ടത്തിലുള്ളത്. എല്ലാ യുവജന സംഘടനകളും അടുത്ത ഘട്ടത്തിൽ ഡി.സി.സി യുടെ ഭാഗമാകും.