udumba1

ഉടുമ്പന്നൂർ: കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കാറ്റിലും മഴയിലും ഉടുമ്പന്നൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ നാശ നഷ്ടം.മരം വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു. ഉടുമ്പന്നൂർ തൊട്ടിയിൽ ഭാസ്‌കരന്റെ വീട് പൂർണ്ണമായും ചെപ്പുകുളം പ്രദേശത്ത് കിഴക്കേക്കര മുരളീധരൻ , കല്ലറക്കുന്നേൽ ഡേവിഡ്, തുരുത്തേൽ സജോ, തെക്കേക്കര അജോമോൻ , കുന്നേൽ അബ്രഹാം ഉപ്പുകുന്ന് കല്ലട ശശിധരൻ , ചീനിക്കുഴി കിഴക്കേ കരയിൽ കുഞ്ഞൻ, മഞ്ചിക്കല്ല കിഴക്കേക്കര ദാമോദരൻ എന്നിവരുടെ വീട് ഭാഗീകമായും തകർന്നു . നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ വല്ലേജ് ഓഫീസർ സന്ദർശിച്ച് നഷ്ട കണക്ക് തിട്ടപ്പെടുത്തി. കെടുതി ഉണ്ടായ പ്രദേശങ്ങളിലെ വാർഡ് മെമ്പർമാരായ ശാന്തമ്മ ജോയി, ടി. വി. രാജീവ്, കെ. ആർ. ഗോപി, സുലൈഷ സലിം, ശ്രീമോൾ ഷിജു എന്നിവരുടെ നേതൃത്വത്തിൽ ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും അടിയന്തിര ഇടപെടലുകളും നടത്തി.