തൊടുപുഴ: ന്യൂനമർദ്ദത്തെ തുടർന്ന് കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി തൊടുപുഴ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ സംഭവിച്ച വ്യാപകമായ തോതിലുള്ള നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സൂം ആപ്ലിക്കേഷൻ വഴി ഓൺലൈനായി ചേർന്ന കേരള കോൺഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. അതി രൂക്ഷമായ നാശനഷ്ടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ തൊടുപുഴ നിയോജകമണ്ഡലത്തിലെമ്പാടും മഴക്കെടുതിയും ചുഴലി കാറ്റും നിമിത്തം ഉണ്ടായത്. പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം മുടങ്ങിയിട്ട് ദിവസങ്ങളായി. മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസ്സവും വൈദ്യുതി തടസ്സവും ഉണ്ടായിട്ടുണ്ട്. പലരുടെയും വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണ് വാസയോഗ്യമല്ലാത്തായി മാറിയിരിക്കുകയാണ്. ഇതിനുപുറമെയാണ് കൃഷി നാശം സംഭവിച്ചിരിക്കുന്നത്. വാഴ ,മരച്ചീനി അടക്കമുള്ള തന്നാണ്ടു വിളകൾ വ്യാപകമായി നശിച്ചിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം പരിമിതമായ നഷ്ടപരിഹാരം മാത്രമേ ലഭിക്കുകയുള്ളൂ. നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങളുടെ അപാകത കാലാനുസൃതമായി പരിഹരിക്കണം. കൂടാതെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള സമയപരിധി കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ദീർഘിപ്പിക്കണം. നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസം എടുക്കുന്ന പരമ്പരാഗത ശൈലി തിരുത്തണമെന്നും നിയോജക നേതൃയോഗം ആവശ്യപ്പെട്ടു യോഗത്തിൽപ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറഅദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നം കോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ജോസ് കവിയിൽ,അപ്പച്ചൻ ഓലിക്കരോട്ട്, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം ,അഡ്വ ബിനു തോട്ടുങ്കൽ, പി കെ മധു നമ്പൂതിരി, ജോസി വേളാഞ്ചേരി, അംബിക ഗോപാലകൃഷ്ണൻ,ലാലി ജോസി, ജെസ്സി ആന്റണി, സാൻസൻ അക്കകാട്ട്, ഷീൻ വർഗീസ്, ജോയി പാറത്തല, ജിബോയിച്ചൻ വടക്കൻ, ജോൺസ് നന്ദളത്ത്, ജോസ് ഈറ്റക്കകുന്നേൽ, ജോജോ അറക്കകണ്ടം, തോമാച്ചൻ മൈലാടൂർ, ബെന്നി വാഴചാരിക്കൽ, തോമസ് വെളിയത്ത്മ്യാലിൽ, ജോഷി കൊന്നക്കൽ, ജോസ് കുന്നുംപുറം, കുര്യാച്ചൻ പൊന്നാമറ്റം, ജോർജ് പാലക്കാട്ട്, അബ്രഹാം അടപ്പൂർ, ഷിജു പൊന്നാമറ്റം, ജോജി പൊന്നും പുരയിടം, സ്റ്റാൻലി കീത്താപ്പിള്ളിൽ,ജുണീഷ് കള്ളികാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.