വെള്ളത്തൂവൽ : കൊവിഡ് ബാധിതരായ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വീടുകളിൽ എത്തിച്ചു നല്കി വെള്ളത്തൂവൽ സർവ്വീസ് സഹകരണ സംഘം .സംഘത്തിന്റെ പരിധിയിൽ വരുന്ന ഇരുന്നൂറലേറെ കുടുംബങ്ങൾക്കാണ് കിറ്റ് നല്കുന്നത്. ഹെൽത്ത് സെന്റെറിൽ നിന്നും നല്കിയ ലിസ്റ്റ് പ്രകാരം വിതരണം രണ്ടു ദിവസത്തിനു
ളളിൽ പൂർത്തിയാകുമെന്ന് സംഘം പ്രസിഡന്റ് ജോർജ് തോമസ് അറിയിച്ചു.