saneesh

തൊടുപുഴ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പതിന്നാല് ജില്ലകളിലും യൂത്ത് കോർഡിനേറ്റർ മാരുടെയുംയൂത്ത് ക്ലബ്ബുകളുടെയും യുവജന സംഘടനകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന 'അകന്നു നിൽക്കാം അതിജീവിക്കാം നമ്മളൊന്ന്' പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്കുള്ള ജീവൻ രക്ഷമരുന്നുകൾ എത്തിക്കുന്ന പ്രവർത്തനങ്ങൾ തുടരുന്നു . വണ്ണപ്പുറം സ്വദേശി ബിനോയിക്ക് തിരുവനന്തപുരം ആർ സി സി യിൽ നിന്നുള്ള മരുന്നും കട്ടപ്പന വലിയകണ്ടം സ്വദേശിക്കുള്ള മരുന്നും കൈമാറി .മരുന്ന് മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഏറ്റുവാങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള വോളന്റിയർമാർക്ക് കൈമാറി ചടങ്ങിൽ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി എസ് ബിന്ദു മരുന്ന് വണ്ടി കോർഡിനേറ്റർ മാരായ ഷിജി ജെയിംസ് അജയ് ചെറിയാൻ വണ്ണപ്പുറം യൂത്ത് കോർഡിനേറ്റർ ലിനു മാത്യു ,ജിത്തു ,ജസ്റ്റിൻ ,വിശാൽ , വിനോദ് എന്നിവർ പങ്കെടുത്തു