മൂന്നാർ: കൊവിഡ് രോഗിയുടെ സംസ്ക്കാരം നടത്തിയത് മൂന്നാർ പഞ്ചായത്ത്‌ ഭരണ സമിതിയും ജീവനക്കാരും ചേർന്ന്. മൂന്നാർ വാഗവരയിൽ വെള്ളിയാഴ്ച്ച മരിച്ച വൃദ്ധയുടെ സംസ്‌കാരം നടത്താൻ ഭീതി മൂലം ആരും തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത്‌ ഭരണ സമിതിയും ജീവനക്കാരും മുന്നോട്ട് വന്നത്. പഞ്ചായത്ത്‌ പ്രസിസന്റ് മണിമൊഴി,സെക്രട്ടറി അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വൈസ് പ്രസിഡൻ്റ്, അസിസ്റ്റൻ്റ് സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, ക്ലർക്കുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ പി പി ഇ കിറ്റ് ധരിച്ചാണ് മൃതദേഹം ഏറ്റ് വാങ്ങി സംസ്കാരം നടത്തിയത്. ഇതിന് മുൻപും പഞ്ചായത്ത് ജീവനക്കാർ കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം ഏറ്റെടുത്ത് സംസ്കാരം നടത്തിയിരുന്നു. മറ്റുള്ളവർക്ക് മാതൃകായായും സാമൂഹ്യ പ്രതിബദ്ധതയോടേയും പ്രവർത്തനം നടത്തിയ മൂന്നാർ പഞ്ചായത്ത് ഭരണ സമിതിയേയും ജീവനക്കാരേയും ഇടുക്കി പഞ്ചായത്ത് ഡെപൂട്ടി ഡയറക്ടർ കെ.വി കുര്യാക്കോസ് അഭിനന്ദിച്ചു.