കൂട്ടാർ- കോവിഡ് രോഗികൾക്ക് താങ്ങും തണലുമായികൂട്ടാർ സർവീസ് സഹകരണ ബാങ്ക്. ബാങ്കിൻെറ പ്രവർത്തന പരിധിയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന നൂറിൽപ്പരം നിർദ്ധനരായകുടുംബങ്ങൾക്ക് ആദ്യഘട്ടം ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.പഞ്ചായത്ത് മുഖേന കോവിഡ് രോഗികളുടെ കണക്കുകൾ ശേഖരിച്ച് നിർദ്ധനരായ കുടുംബങ്ങളെ കണ്ടെത്തി പഞ്ചായത്ത് മെമ്പർമാരുടെയും ജീവനക്കാരുടെയും ഭരണ സമിതി അംഗങ്ങളുടെയും നേതൃത്വത്തിലാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്. അരിയും പഞ്ചസാരയുമടക്കം പലവ്യഞ്ജന സാധനങ്ങളും പച്ചക്കറികളുമാണ് കിറ്റുകളിൽ ഉള്ളത്. കോവിഡ് മഹാമാരിയിൽ കഷ്ടപ്പെടുന്നവർക്ക് തങ്ങളാൽകഴിയുന്ന സഹായമെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബാങ്ക് പ്രസിഡൻെറ് കെ.ഡി.ജെയിംസ് അറിയിച്ചു. കഴിഞ്ഞ കോവിഡ് ദുരിത കാലത്തും ഭക്ഷ്യകിറ്റും മാസ്കുകളും ബാങ്ക് വിതരണം ചെയ്തിരുന്നു.