മൂലമറ്റം: കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്ന് ഗുരുതിക്കുളം പ്രദേശത്ത് മൂന്നാം ദിവസവും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചില്ല ന്ന് ആക്ഷേപം. സംസ്ഥാന പാതയിൽ മരം വീണതിനെ തുടർന്നാണ് വൈദ്യുതി മുടങ്ങിയത്. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും വൈദ്യുതി തടസ്സം പരിഹരിക്കുവാനുള്ള ഒരു നടപടിയും കെ എസ് ഇ ബി ജീവനക്കാർ സ്വീകരിച്ചില്ലന്ന് പ്രദേശവാസികൾ പറയുന്നു. ഗുരുതിക്കുളം പ്രദേശവാസികൾ ഫോൺ ചാർജ് ചെയ്യുന്നത് സമീപത്തെ സൗണ്ട് സിസ്റ്റം ഉടമയുടെ സഹായത്താലാണ്.എന്നാൽ അറക്കുളം, അലക്കോട് സെക്ഷൻ പരിധിയിൽ വ്യാപക നാശനഷ്ടം ഉണ്ടായതിനാലാണ് വൈദ്യുതി പുനസ്ഥാപിക്കാൻ വൈകുന്നതെന്ന് കെ എസ് ഇ ബി ജീവനക്കാർ പറഞ്ഞു.