കീരിത്തോട്: ഇസ്രേയേലിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യക്ക് കീരിത്തോട്ടിലെ വീട്ടിൽ എത്തി ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ: പ്രമീളാ ദേവി ആദരാഞ്ജലി അർപ്പിച്ചു. ഇസ്രായേൽ സർക്കാരിന്റെ ഉത്തരവാദിത്വത്തിൽസൗമ്യ സന്തോഷിന്റെ മൃതദ്ദേഹം വീട്ടിൽ എത്തിച്ചിട്ടുംസംസ്ഥാന സർക്കാർ കാണിച്ച നിസ്സംഗത കുറ്റകരമാണെന്ന് പ്രമീളാദേവി പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡന്റ് കെ. എസ് അജി, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് രമ്യ രവീന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.