ഇളംദേശം: ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന മുഴുവന്‍ പഞ്ചായത്തുകളിലേക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനുമായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു. കെ. ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓണ്‍ലൈന്‍ യോഗത്തിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർമാർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, മെഡിക്കല്‍ ഓഫീസർമാർ , നോഡൽ ഓഫീസർമാർ, ഡിവിഷൻ മെമ്പർമാർ എന്നിവർ പങ്കെടുത്തു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് നൽകുന്ന ഒരു ലക്ഷം രൂപ കൈമാറും. എല്ലാ വാർഡുകളിലും രണ്ട് പൾസ് ഓക്സിമീറ്ററുകൾ വീതം നൽകും. ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ആലക്കോട് പഞ്ചായത്തിൽനടത്തും.പഞ്ചായത്തുകളുടെ അഭ്യർത്ഥന പരിഗണിച്ച് വാക്സിനേഷൻ ക്യാമ്പുകൾ,ആന്റിജൻ ടെസ്റ്റുകൾ എന്നിവ കൂട്ടുന്നതിനും മാസ്ക്.ടെസ്റ്റ് കിറ്റുകൾ . സാനിട്ടൈസർ, പി പി ഇ കിറ്റുകൾ, എന്നിവ ലഭ്യമാക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫിസറോട് അഭ്യർത്ഥിക്കുന്നതിനും കൊവിഡ് മുന്നളി പ്പോരാളികളായ ജീവനക്കാർക്ക് വാഹനം അനുവദിക്കുന്നതിന് വേണ്ട നടപടികൾക്കായി പരിശ്രമിക്കുമെന്നും പ്രസിഡൻറ് അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ..ആർ .ഭാഗ്യരാജ് നന്ദി പറഞ്ഞു.