ചെറുതോണി: ചുഴലി കാറ്റിലും മഴയിലും ഇടുക്കി മേഖലകളിൽ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ റോഷി അഗസ്റ്റ്യൻ സന്ദർശിച്ചു. കട്ടപ്പന, കാഞ്ചിയാർ, കാൽവരിമൗണ്ട്, പ്രകാശ് തുടങ്ങിയ പ്രദേശങ്ങളിലാണ് സന്ദർശനം നടത്തിയത്. തിരുവനന്തപുരത്ത് മന്ത്രി സഭാചർച്ചകൾ നടക്കുന്നതിനിടെയാണ് അദ്ദേഹം നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചത്. വീടുകൾ നഷ്ടപ്പെട്ടവർക്കും, കൃഷിനാശം സംഭവിച്ചവർക്കും അടയന്തിരമായി സഹായമെത്തിച്ചു നൽകാൻ സർക്കാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.