കരിങ്കുന്നം :ഗ്രാമപഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡൊമിനൽ കെയർ സെന്റർ കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ പ്രവർത്തനം ആരംഭിച്ചു .നിലവിൽ ഇവിടെ 30 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ 18 എണ്ണം പുരു ഷൻമാർക്കും 12 എണ്ണം സ്ത്രീകൾക്കുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. 12 ശുചിമുറികളും പ്രവർത്തനക്ഷമമാക്കി. കരിങ്കുന്നം ഗവ.എൽ.പി.സ്‌കൂളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ച് ഡി.സി.സിയിലും മറ്റ് ആവശ്യക്കാർക്കും ഭക്ഷണവിതരണവും ആരംഭിച്ചിട്ടുണ്ട്. കൂടുതൽ സേവനം ആവശ്യമുളള കോവിഡ് പോസിറ്റീവ് രോഗികൾക്കും കാലുവർക്കും മറ്റ് അവശതകളുളളവർക്കും താഴെപ്പറയുന്ന നമ്പ മുകളിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.തോമസ് കെ. കെ കൊറ്റോത്ത് 9447149505, ഹരിദാസ് ഗോപാലൻ കാവതിയാംകുന്നേൽ 9656446275, അജിമോൻ കെ എസ്, കാനത്തിൽ 7034778741, റ്റിജോ കുര്യാക്കോസ്, നെല്ലിക്കുന്നേൽ 9496822135, ബിജു സ്റ്റീഫൻ, മുടക്കോടിയിൽ 9656498899.