ഇടുക്കി :കുയിലിമല സിവിൽ സ്റ്റേഷൻ വളപ്പിൽ പ്രവർത്തിക്കുന്ന കാന്റീൻ ഒരു വർഷത്തേക്ക് നടത്തുന്നതിന് മുൻപരിചയമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ എന്നിവയിൽ നിന്ന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മേയ് 28ന് വൈകിട്ട് 5ന് മുമ്പ് ജില്ലാ കളക്ടർ, ജില്ലാ കളക്ടറുടെ കാര്യാലയം, കുയിലിമല, പൈനാവ് പി ഒ. പിൻ 685603 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. കവറിന് പുറത്ത് കാന്റീൻ നടത്തുന്നതിനുള്ള ക്വട്ടേഷനുകൾ എന്ന് കാണിക്കണം. എല്ലാ ഭക്ഷണ സാധനങ്ങളുടെയും വില, തൂക്കം, അളവ് എന്നിവ കൃത്യമായി ക്വട്ടേഷനിലുണ്ടാവണം. ഒപ്പം ക്വട്ടേഷൻ സമർപ്പിക്കുന്ന വ്യക്തിയുടെ ആധാർ, റേഷൻ കാർഡുകളുടെ പകർപ്പും ഉണ്ടായിരിക്കണം. ക്വട്ടേഷനുകൾ മേയ് 29 ന് രാവിലെ 11ന് ഇടുക്കി ഡെ. കളക്ടർ (ജനറൽ) തുറന്നു തീർപ്പു കല്പിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232242, 232303