kottaparamb
നഗരസഭ പന്ത്രണ്ടാം വാർഡിലെ കോട്ടപ്പറമ്പ് ഇളംബാശേരി ജയൻ ജോസഫിന്റെ വീടിനോട് ചേർന്നുള്ള കെട്ട് ഇടിഞ്ഞനിലയിൽ

തൊടുപുഴ: നഗരസഭ പന്ത്രണ്ടാം വാർഡിലെ കോട്ടപ്പറമ്പ് ഭാഗത്ത് തോടിന്റെ കെട്ട് ഇടിഞ്ഞ് അഞ്ച് വീടുകൾ സുരക്ഷാ ഭീഷണിയിൽ. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലാണ് 14 അടി ഉയരത്തിലുള്ള കെട്ട് ഇടിഞ്ഞത്. ഇളംബാശേരി ജയൻ ജോസഫിന്റെ വീടിന് മുന്നിലെ കെട്ട് ഇടിഞ്ഞതിനെ തുടർന്ന് വലിയ ആശങ്കയോടെയാണിവർ കഴിയുന്നത്. തൊട്ടടുത്തുള്ള അമ്പാട്ടുകുടിയിൽ ബൈജു ജോസഫ്, വട്ടക്കുന്നേൽ പൊലിയാൾ ഓവള്ളോൻ എന്നിവരുടെ വീടുകളടക്കം അഞ്ചു കുടുംബങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. ശക്തമായ ഒഴുക്കുള്ള തോടായതിനാൽ ഇവിടെ ഉറപ്പുള്ള സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ നഗരസഭയിലും ഇറിഗേഷൻ വകുപ്പിലും നിവേദനം നൽകിയിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.