മുട്ടം: മഴ ശക്തമാകുമ്പോൾ മുട്ടം തോട്ടുങ്കര പ്രദേശത്തുള്ള ഏതാനും കുടുംബക്കാർ ഭീതിയിൽ. തോട്ടുങ്കര ഭാഗത്ത് പരപ്പാൻ തോട്ടിൽ വെള്ളം നിറയുന്നതിനെ തുടർന്ന് ഇവിടെയുള്ള പത്തോളം വീടുകളിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണുള്ളത്. തോട്ടുങ്കര പാലത്തിന്റെ സമീപത്ത്‌ ഇരു കരകളിലും താമസിക്കുന്ന കുടുംബക്കാരെയാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നത്. മഴയുടെ ശക്തി കൂടുമ്പോൾ രാത്രിയിൽ വീടുകളിൽ കിടന്ന് ഉറങ്ങുന്ന സമയങ്ങളിലാണ് തോട്ടിലെ വെള്ളം വീടുകളിലേക്ക് കയറുന്നത്. പ്രശ്ന പരിഹാരത്തിന് അധികൃതർ അടിയന്തരമായി ഇടപെടണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.