തൊടുപുഴ: കൊവിഡ് പ്രകൃതി ക്ഷോഭ ദുരിതാശ്വാസ പ്രവർത്തനത്തിന് എ.ഐ.വൈ.എഫ് കൂട്ടായ്മയുടെ ഭാഗമായി കൊവി‍ഡ് രോഗികളെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെയും ഭാഗമായി മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലും വാഹന സഹായം ഏർപ്പെടുത്തി.തൊടുപുഴയിൽ നടന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. സലിംകുമാർ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റിയിൽ ഓടുന്ന മൂന്നു വാഹനങ്ങളുടെ താക്കോൽ എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗം വി .ആർ. പ്രമോദ് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിന് കൈമാറി.തൊടുപുഴയിൽ നടന്ന ചടങ്ങിൽ സി.പി.ഐ താലൂക്ക് സെക്രട്ടറി പി .പി .ജോയി, മുഹമ്മദ് അഫ്സൽ, പി .എസ് .സുരേഷ്, ഇ എസ് അലീൽ, ഇ .കെ .അജിനാസ്, പി ജി.വിജയൻ, അമൽ അശോകൻ, സി .വി വിപിൻ, ദീപു പുത്തൻപുരയിൽ തുടങ്ങിയവർ പങ്കെടുത്തു.