കുമാരമംഗലം :ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സമയം പ്രവർത്തിക്കുന്ന ആശ വർക്കർമാർക്ക് സഹായമെത്തിച്ചു കുമാരമംഗലം സർവീസ് സഹകരണ ബാങ്ക് ശ്രദ്ധ പിടിച്ച്പറ്റി.ആദ്യഘട്ടത്തിൽ എല്ലാ ആശാ വർക്കർമാർക്കും പൾസ് ഓക്‌സിമീറ്റർ, പീ പീ കിറ്റ് എന്നിവ യും
രണ്ടാം ഘട്ടമായി മാസ്‌ക്, സാനിറ്റൈസർ, വൈറ്റമിൻ സി ഗുളികകൾ എന്നിവ നൽകി. ബാങ്ക് പ്രസിഡന്റ് എംഎം മാത്യു, ഡയറക്ടർ ബോർഡ് അംഗങ്ങളായ, കേ കെ മനോജ്, സി ഇ നജീബ്, മനോജ് വി ജേക്കബ്, സെക്രട്ടറി അജിത് വി എബ്രഹാം എന്നിവർ പങ്കെടുത്ത ചടങ്ങിൽ സഹായം മെഡിക്കൽ ഓഫീസർ ഡോ. ജയ ജീനയെ ഏൽപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടലേക്ക് രണ്ടു ലക്ഷം രൂപയും ബാങ്ക് നൽകി.ഇതിനു പുറമെ ജീവനക്കാരുടെ ശമ്പളത്തിന്റെ വിഹിതവും,ഡയറക്ടർ ബോർഡ് അംഗങ്ങളുടെ വിഹിതവും മുഖ്യമന്ത്രിയുടെ ഫണ്ടലേക്ക് നൽകിയിട്ടുണ്ട്.കൂടുതൽ പ്രവർത്തങ്ങൾ ഏറ്റെടുക്കുന്നതിനെ പറ്റി സർവീസ് സഹകരണബാങ്ക് ആലോചിച്ചു തീര്മാനിക്കുമെന്നുബാങ്ക് പ്രസിഡന്റ് എംഎം മാത്യു,സെക്രട്ടറി അജിത് വി എബ്രഹാം എന്നിവർ അറിയിച്ചു.