പൂമാല : മേത്തൊട്ടിക്കാരുടെ കുഞ്ഞിപ്പയ്യൻ അരുണിന് അഭിനന്ദനപ്രവാഹം. കൊവിഡ് കാലത്ത് അരുണിന്റെ കരുതൽ നാടിന് രക്ഷയായതോടെയാണ് 21കാരനായ അരുൺ നാട്ടുകാരുടെ പ്രിയങ്കരനായത്.കൊവിഡ് ബാധിതർക്ക് സഹായമായി താൻ സ്വന്തം പ്രായത്‌നത്താൽ വാങ്ങിയ ജീപ്പുമായി പി പി കിറ്റ് ധരിച്ചു രോഗികളെ ആശുപത്രിയിൽ എത്തിക്കാനും ഭക്ഷണസാധനങ്ങൾ വീട്ടിൽ എത്തിച്ചു നൽകിയുമാണ് അരുൺ നാട്ടുകാരെ പ്രതിസന്ധി കാലത്ത് സഹായിച്ചത്. ഇതറിഞ്ഞ നിരവധിആളുകൾ അഭിനന്ദനം അറിയിച്ചു .ജില്ലാ പഞ്ചായത്തംഗം എം.ജെ.ജേക്കബ്, ആലക്കത്തടത്തിൽ കുടുംബം കൺവീനർ സജി ആലക്കത്തടത്തിൽ പൊന്നാട അണിയിക്കുകയും കുര്യാക്കോസ് മെമ്മോറിയാൽ വക കാഷ് ഷ് അവാർഡും നൽകി.തൊടുപുഴ റോട്ടറി ക്ലബ് പ്രഡിഡന്റ് ഡോ. സതീഷ് കുമാർ അരുണിന്റെ പ്രേവർത്തനങ്ങൾക്ക് എല്ലാ വിധ പിൻതുണയും അറിയിച്ചു.പൂമാല വാർഡ് മെമ്പർ അഭിലാഷ് രാജൻ,പൂമാല റോട്ടറി കമ്മ്യൂണിറ്റി കോർപ്‌സ് സെക്രട്ടറി ജേക്കബ് സെബാസ്റ്റ്യൻ ട്രഷർ ഹമീദ് പുലിക്കൂട്ടിൽ പ്രസിഡന്റ് അനിൽ രാഘവൻഎന്നിവർ അരുണിനെ ആദരിച്ചു.