ഇടുക്കി: ജില്ലയിൽ രണ്ടിടത്താണ് ഇന്ന് കൊവിഡ് വാക്‌സിനേഷൻ നൽകുന്നത്. തൊടുപുഴ ജില്ലാ ആശുപത്രിയിലും ചിത്തിരപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലുമാണ് 45 വയസിൽ താഴെ പ്രായമുള്ള അനുബന്ധ രോഗങ്ങളുള്ളവർക്ക് വാക്‌സിൻ നൽകുന്നത്. അനുബന്ധ രോഗമുള്ള രജിസ്റ്റർ ചെയ്തവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിന് ശേഷം, അർഹതയുള്ളവർക്ക് മെസേജ് നൽകിയിട്ടുണ്ട്.