മുട്ടം: മുട്ടം പഞ്ചായത്തിൽ ആരംഭിച്ച ജനകീയ ഹോട്ടൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ഇരുപത്തി അഞ്ച് രൂപ നിരക്കിൽ പാഴ്‌സലായി ഊണ് ലഭിക്കും. കൊവിഡ് നിയന്ത്രണങ്ങൾ മാറുന്ന സാഹചര്യത്തിൽ പാഴ്‌സൽ അല്ലാതെയും ഭക്ഷണം നൽകാൻ സൗകര്യമൊരുക്കുന്നതിനാണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം. ജനകീയ ഹോട്ടലിൽ നിന്നും നൂറോളം ഭക്ഷണപ്പൊതികൾ വിവിധ വാർഡുകളിൽ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. കൊവിഡ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കുമാണ് ഇത്തരത്തിൽ ഭക്ഷണപ്പൊതികൾ നൽകുന്നത്. ഭക്ഷണപ്പൊതികൾ ഇവരിലേക്ക് എത്തിക്കാൻ പതിനഞ്ച് വളണ്ടിയർമാരേയും വാർഡ് അടിസ്ഥാനത്തിൽ പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനപ്രതിനിധികളായ എൻ.കെ .ബിജു, ഗ്ലോറി പൗലോസ്, ജോസ് കടത്തലകന്നേൽ, ബിജോയ് ജോൺ, അരുൺ ചെറിയാൻ പൂച്ചക്കുഴി, ഹെഡ് ക്ലർക്ക് ഷബരി കൃഷ്ണ എന്നിവർ പങ്കെടുത്തു.