 ടി.പി.ആർ കുറയുന്നു, 19.89 ശതമാനം

ഇടുക്കി: ജില്ലയിൽ ഇന്നലെ 830 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 19.89 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 804 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 10 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. അതേസമയം ഇന്നലെ 342പേർ രോഗമുക്തി നേടി.

രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ

അടിമാലി- 65

ചക്കുപള്ളം- 45

ഇരട്ടയാർ- 30

കുമളി- 42

മൂന്നാർ- 45

ശാന്തൻപാറ- 31

തൊടുപുഴ- 45

ഉടുമ്പൻചോല- 43

വാഴത്തോപ്പ്- 32

വെള്ളിയാമറ്റം- 43