കരിമണ്ണൂർ: കൊവിഡ് പ്രതിരോധത്തിന് ഗ്രാമപഞ്ചായത്തിന് ഓക്‌സിമീറ്ററുകൾ കൈമാറി കരിമണ്ണൂർ സഹകരണ ബാങ്ക്. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ബേബി തോമസ് ഓക്‌സി മീറ്ററുകൾ വൈസ് പ്രസിഡന്റ് സാംസൺ അക്കക്കാട്ടിന് കൈമാറി. മെമ്പർമാരായ ബൈജു വറവുങ്കൽ, ലിയോ കുന്നപ്പിള്ളി, ടെസി വിൽസൺ, ജീസ്, ബോർഡ് അംഗങ്ങളായ ടോജോ പോൾ, ജെയിസൺ ചെമ്പോട്ടിക്കൽ, കൊവിഡ് നോഡൽ ഓഫീസർ ജയ്‌മോൻ, പഞ്ചായത്ത് സെക്രട്ടറി സാജു തുടങ്ങിയവർ പങ്കെടുത്തു.