ഉടുമ്പൻചോല: രണ്ട് സംഭവങ്ങളിലായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായവും 500 ലിറ്റർ കോടയും പിടികൂടി. 15 ലിറ്റർ ചാരായവും 100 ലിറ്റർ കോടയും പിടികൂടിയ കേസിൽ ഒരാൾ പിടിയിൽ, സഹായി ഓടി രക്ഷപ്പെട്ടു. കൽക്കൂന്തൽ പള്ളിമെട്ട് കൊല്ലം പറമ്പിൽ അനിൽ കുമാറിനെയാണ് പിടികൂടിയത്. കൂട്ടുപ്രതിയായ കൊല്ലംപറമ്പിൽ രാജൻ ഓടി രക്ഷപ്പെട്ടു. അനിൽ കുമാറിന്റെ വീട്ടിൽ നിന്നാണ് 10 ലിറ്റർ കോടയും 100 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്. ഇയാളുടെ സഹായിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആണ് 5 ലിറ്റർ ചാരായം കണ്ടെത്തിയത്. രാജൻ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ പിടികൂടാനായിട്ടില്ല.
റേഞ്ച് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഓഫീസറായ സിന്ധു എൻ.എസ്, റോണി ആന്റണി, അരുൺ മുരളിധരൻ, അമൽ പി.എം, റ്റിൽസ് ജോസഫ് ശശീന്ദ്രൻ എൻ.വി, സതീഷ് കുമാർ ഡി, പ്രകാശ് ജെ, ബിലേഷ് എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതുകൂടാതെ പുളിയൻമല വെട്ടിക്കൽ നിതിൻ മാന്യൂവലിന്റെ ഉടമസ്ഥതയിലുള്ള മോട്ടോർ പുരയുടെ ഉള്ളിൽ നിന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവും 400 ലിറ്റർ കോടയും പിടികൂടി. പ്രതി സ്ഥലത്ത് നിന്ന് ഓടി പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. ഉടുമ്പൻചോല റേഞ്ച് പ്രിവന്റീവ് ആഫീസർ സതീഷ് കുമാർ ഡിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തിൽ ആഫീസർമാരായ അരുൺ മുരളിധരൻ, റോണി ആന്റണി, അമൽ പി.എം, ടിൽസ് ജോസഫ്, തോമസ് ജോൺ, പ്രകാശ് ജെ, ബിലേഷ് എന്നിവർ പങ്കെടുത്തു.