kit

കരിമണ്ണൂർ: എസ്.എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിത മേഖലകളിൽ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് എൻ.ആർ. ചന്ദ്രശേഖരൻ നടക്കാനാൽ വിതരണോദ്ഘാടനം നടത്തി. ശാഖാ സെക്രട്ടറി വി.എൻ. രാജപ്പൻ വലോമറ്റത്തിൽ, സൈലേഷ് എൻ ഇടമറുക്, വി.എം. ബാബുരാജ്, ദിവാകരൻ പുതുശേരിൽ, എം.എൻ. കൃഷ്ണൻകുട്ടി, വി.ജി. തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.