തൊടുപുഴ നഗരസഭ പരിധിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ച് മാറ്റുന്നതിന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജിന്റെ അദ്ധ്യക്ഷതയി ചേർന്ന ട്രീ കമ്മറ്റി തീരുമാനിച്ചു. നഗരസഭയുടെ അധീനതയിലുളള സ്ഥലങ്ങളിൽ നിൽക്കുന്ന മരങ്ങൾ നഗരസഭ തന്നെ വെട്ടി മാറ്റും. പൊതു സ്ഥലങ്ങളിൽ നിൽക്കുന്ന മറ്റ് വകുപ്പുകളുടെ അധീനതയിലുളളവ ബന്ധപ്പെട്ട വകുപ്പുൾ തന്നെ മുൻകൈ എടുത്ത് അപകടസ്ഥതി ഒഴിവാക്കണം. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുളളവ അവരവർ തന്നെ അടിയന്തിരമായി വെട്ടിമാറ്റണമെന്നും, അല്ലാത്ത പക്ഷം ഉപ്പാകുന്ന അപകടങ്ങൾക്കും, സാമ്പത്തിക നഷ്ടത്തിനും ഉത്തരവാദി ഉടമകളായിരിക്കുമെന്നും ചെയർമാൻ അറിയിച്ചു. മഴക്കാല അപകടങ്ങൾ ഒഴിവാക്കുന്നതിനുളള സർക്കാർ നിർദ്ദേശവും ജില്ലാ കളക്ടറുടെ തീരുമാനവും പരിഗണിച്ചാണ് അടിയന്തിരമായി ട്രീ കമ്മറ്റി ചേർന്നത്. യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ ജെസ്സി ജോണി, നഗരസഭ സെക്രട്ടറി, റവന്യൂ, പൊതുമരാമത്ത്, വൈദ്യുതി വകുപ്പ് എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.