മുട്ടം: കാറ്റിലും മഴയിലും തകർന്ന മേൽക്കൂര പൊലീസിന്റെ സഹായത്താൽ പുനസ്ഥാപിച്ചു.മലങ്കര ഡാമിന്റെ ക്യാച്ച്മെൻ്റ് ഏരിയയിൽ ഒറ്റക്ക് താമസിക്കുന്ന വീട്ടമ്മയുടെ വീടിന്റെ മേൽക്കൂരയാണ് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും തകർന്നത്.വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഏതാനും യുവജനങ്ങൾ മുട്ടം സ്റ്റേഷനിലെ അബ്ദുൽ റഷീദിനോട്‌ വീട്ടമ്മയുടെ അവസ്ഥ പറയുകയും അദ്ദേഹം എസ് ഐ മുഹമ്മദ് ബഷീറുമായി ആലോചിച്ച് പടുത വാങ്ങി നൽകുകയും ചെയ്തു.പിന്നീട് യുവാക്കളുടെ നേതൃത്വത്തിൽ പടുത ഉപയോഗിച്ച് വീടിന്റെ മേൽക്കൂര താൽക്കാലികമായി നന്നാക്കി.വിവിധ യുവജന സംഘടന നേതാക്കളായ സനൽ,അഷ്കർ, ഹാരീസ്,ബാദുഷ,നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് മേൽക്കൂര മേഞ്ഞത്