തൊടുപുഴ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ നാളെ ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ലോക്ക്‌ ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് കൊവിഡ് സമാശ്വാസ പരിപാടികൾ നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. കൊവിഡ് രോഗബാധിതർക്ക് ആഹാരവും മരുന്നും എത്തിക്കുക, മെഡിക്കൽ കിറ്റ് വിതരണം, മാസ്‌ക്- സാനിറ്റൈസർ വിതരണം, വാക്‌സിനേഷൻ രജിസ്റ്റർ ചെയ്യാൻ സഹായം, രോഗികൾക്കും ടെസ്റ്റ് ചെയ്യേണ്ടവർക്കും വാഹനങ്ങൾ ഏർപ്പാട് ചെയ്യുക, ശവസംസ്‌കാര ചടങ്ങുകൾക്ക് സന്നദ്ധ സേനയുടെ സഹായം, പൾസ് ഓക്‌സിമീറ്ററുകളുടെ സഹായം സാധാരണക്കാരിൽ എത്തിക്കുക തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങളാണ് മണ്ഡലം കമ്മിറ്റികളുടെയും ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തേണ്ടതെന്ന് കല്ലാർ അറിയിച്ചു.