മൂലമറ്റം: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തകർന്ന പതിപ്പള്ളി തെക്കുംഭാഗത്ത് പേരിയത്ത് ദാസന്റെ വീട് പുനർനിർമ്മിക്കാനുള്ള സാധന സാമഗ്രികൾ കൊച്ചി പെട്രോനെറ്റ് എൽ.എൻ.ജിയിലെ എംപ്ലോയീസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംഭാവനയായി നൽകി. വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റുകൾ, ചിമ്മിനി, ഭിത്തികളും ഭാഗികമായി തകർന്നിരുന്നു. പെട്രോനെറ്റ് മുൻ ജീവനക്കാരൻ രഞ്ജിത്ത് രാഘവൻ, എസ്.ടി പ്രമോട്ടർ സുനീഷ്, എ.ഐ.വൈ.എഫ് നേതാവ് സുനിരാജ്, യൂത്ത് കോൺഗ്രസ് നേതാവ് ഉല്ലാസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ വീടിന്റെ പുനർനിർമ്മാണ പ്രവർത്തനം നടത്തും.