vazha

ചെറുതോണി: കാലം തെറ്റിയെത്തിയ മഴവീട്ടമ്മമാരുടെ ഏത്തവാഴകൃഷി പാടേ നശിപ്പിച്ചു. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും ഇവർ കൃഷി ചെയ്തിരുന്ന മുന്നൂറോളം വാഴകൾ നിലംപൊത്തി വരിക്ക മുത്തൻ തട്ടേക്കല്ലിൽ കൃഷി ചെയ്തിരുന്ന വാഴത്തോട്ടമാണ് വീശിയടിച്ച കാറ്റിൽ നാമാവശേഷമായത് .കഞ്ഞിക്കുഴി പഞ്ചായത്തിലെതട്ടേക്കല്ല് വയൽവാരം കുടുംബശ്രീയിലെ വീട്ടമ്മമാരായ ഗീത ബോസ് പമ്പഴക്കുന്നേൽ പ്രീയ ഷിനു വാഴയിൽ ശ്രീജ റെജി പാമ്പുരിക്കൽ ടിന്റു ബെന്നി എന്നിവർ ചേർന്നാണ് കൃഷി ചെയ്തിരുന്നത്. തുക തികയാതെ വന്നതോടെ ചേലച്ചുവട് യൂണിയൻ ബാങ്ക് 3 ലക്ഷം രൂപ വായ്പയും നൽകിയിരുന്നു കഞ്ഞിക്കുഴി കൃഷിഭവന്റെ പ്രോൽസാഹനവും ഇവർക്കുണ്ടായിരുന്നു ഓണക്കാലത്ത് വിളവെടുക്കുന്ന വാഴകളാണ് വീട്ടമ്മമാരുടെ പ്രതീക്ഷകൾ തകർത്ത് നാമാവശേഷമായത്. സ്ഥിരമായി എല്ലാ ഓണക്കാലത്തും ഈ വീട്ടമ്മമാരുടെ വാഴക്കുലകൾ ഓണ വിപണിയിലുണ്ട് എല്ലാവർഷവും വാഴക്കൃഷി ചെയ്യുന്നവരാണിവർ കഞ്ഞിക്കുഴി പഞ്ചായത്തിൽ ഏറ്റവും നല്ല കൃഷിത്തോട്ടത്തിനു ചേലച്ചുവട് യൂണിയൻ ബാങ്ക് അവാർഡ് നൽകി ഇവരെ ആദരിച്ചിക്കുന്നു