ചെറുതോണി: ഇടുക്കി ലയൺസ് ക്ലബ്ബ് കൊറോണ ബാധിച്ച കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഇരുപതോളം കുടുംബങ്ങൾക്കാണ് നിലവിൽ കിറ്റുകൾ നൽകിയത്. ഗാന്ധിനഗർ, പൈനാവ്, പാറേമാവ് പ്രദേശങ്ങളിലുള്ള വർക്ക് മെമ്പർമാരായ പ്രഭ തങ്കച്ചൻ, നൗഷാദ് ഇബ്രാഹിം എന്നിവർ മുഖാന്തിരമാണ് കിറ്റുകൾ നൽകിയത്. പ്രസിഡന്റ് ഷിജോ തടത്തിൽ, സെക്രട്ടറി ഡോക്ടർ സിബി ജോർജ്, ട്രഷറർ കെ.എ ജോൺ, ആർ. ജവഹർ എന്നിവർ നേതൃത്വം നൽകി.