tree

ചെറുതോണി: പൈനാവിൽ റോഡുവക്കിൽ നിൽക്കുന്ന മരം അപകടഭീഷണിയുയർത്തുന്നതായി നാട്ടുകാർ. റോഡിലെ മണ്ണ് ഒലിച്ചുപോയി വേരുകൾ തെളിഞ്ഞതോടെ തൊടുപുഴ -പുളിയൻമല സംസ്ഥാന പാതയിൽ പൈനാവ് റോഡ് വക്കിൽ നിൽക്കുന്ന വൻമരം നാട്ടുകാരുടെ ജീവന് ഭീഷണിയാകുന്നു. പാറക്കെട്ടിൽ നിൽക്കുന്ന മരങ്ങളുടെ ചുവട്ടിൽ നിന്നും മണ്ണ് ഒലിച്ചുപോയി വേരുകളെല്ലാം പുറത്തേക്ക് തെളിഞ്ഞു നിൽക്കുന്നതിനാൽ ഏത് സമയവും ചെറിയൊരു കാറ്റിൽ പോലും മരം താഴേക്ക് പതിക്കുന്ന അവസ്ഥയിലാണെന്ന് സമീപവാസികൾ പറയുന്നു. ഇതിന്റ സമീപത്തുള്ള റോഡിലൂടെ വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. മരം നിലം പതിച്ചാൽ വൈദ്യുതിലൈനും സമീപത്തുള്ള വീടുകൾക്കും ഏറെ അപകടങ്ങൾ സംഭവിക്കും. കഴിഞ്ഞ മഴക്കാലത്തും ഇതേ സ്ഥിതി തുടർന്നപ്പോൾ നാട്ടുകാർ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.