ചെറുതോണി: കഞ്ഞിക്കുഴി കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വെൺമണി പാലപ്ലാവ്, ഇഞ്ചപ്പാറ, ആദിവാസി കോളനികളിൽ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും വൃദ്ധർക്ക് കമ്പിളി പുതപ്പ് വിതരണത്തിന്റെയും ഉദ്ഘാടനം കഞ്ഞിക്കുഴി സർക്കിൾ ഇൻപെക്ടർ സിബി തോമസ് നിർവ്വഹിച്ചു. കോറൊണാ ഭീതിയിൽ ലോക്ക് ഡൗൺപ്രഖ്യാപിച്ച സഹചര്യത്തിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങളാണ് കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. പാലപ്ലാവ്, ഇഞ്ചപ്പാറ കോളനിയിലെ നിർദ്ധനരും രോഗികളുമായ ആദിവാസി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് വേണ്ടി ട്രസ്റ്റിന്റെ നേതൃത്വത്തിൽ രോഗ നിർണ്ണയ ക്യാമ്പും മരുന്ന് വിതരണവും നടത്തി. രോഗനിർണ്ണയ ക്യാമ്പിന് ഡോക്ടർ എം.സി അജ്ഞലി നേതൃത്വം നൽകി. കാരുണ്യ ട്രസ്റ്റ് ചെയർമാൻ മാഹിൻ ബാദുഷ മൗലവി, കഞ്ഞിക്കുഴി സി.എച്ച്.സി പാലിയേറ്റിവ് നഴ്‌സുമാരായ ഡാലിയാ, ബിജി ബെന്നി, സ്‌പെഷ്യൽ ബ്രാഞ്ച് ഏ.എസ്.ഐ ചന്ദ്ര ബോസ്, ഊരാളി സമുദായ സെക്രട്ടറി ചന്ദ്രൻ, സി പി ഒ ജലീൽ എന്നിവർ നേതൃത്വം നൽകി.