തൊടുപുഴ: കേരള വെറ്റെറിനേറിയൻസ് സർവീസ് അസോസിയേഷൻ ജില്ലാ ഘടകം തൊടുപുഴ മുൻസിപ്പാലിറ്റി കുടയത്തൂർ പഞ്ചായത്ത്, അറക്കുളം പഞ്ചായത്ത് എന്നിവടങ്ങളിൽ പ്രവൃത്തിക്കുന്ന സമൂഹ അടുക്കളകളിലേക്ക് കോഴി മുട്ടകൾ, അരി ഏത്തക്കുലകൾ എന്നിവ സംഭാവന നൽകി. പഞ്ചായത്തുകൾക്കുവേണ്ടി സംഭാവന നൽകിയ ഭക്ഷ്യ വസ്തുക്കൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് കേരള വെറ്റെറിനേറിയൻസ് സർവീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ ഷീല സാലി റ്റി ജോർജിൽ നിന്നും സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം .ജെ ജേക്കബ്, കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അനസ് റ്റി എ, വെറ്റെറിനേറിയൻസ് സർവീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഡോ ജെയ്‌സൺ ജോർജ്, ജില്ലാ ട്രഷറർ ഡോ ഷിഹാബ്, ജില്ലാ മൃഗശുപത്രി വെറ്റിനറി സർജൻ ഡോ മുഹമ്മദ് ഗദ്ധാഫി, കുടയത്തൂർ വെറ്റിനറി സർജൻ ഡോ .മുരളികൃഷ്ണ എന്നിവർ പങ്കെടുത്തു.