തൊടുപുഴ: ലോക്ക്ഡൗൺ പശ്ചത്തലത്തിൽ ഇടുക്കി ജില്ലയിലെ കൃഷിക്കാർ കുരുമുളക് ഏലം ഉൾപ്പെടെയുള്ള കാർഷിക വിളകളും മറ്റ് ഉദ്പന്നങ്ങളും വിളവെടുപ്പിനായ പോകുവാൻ കഴിയാത്ത സ്ഥിതിയാണ്. കർഷകർക്ക് അവരുടെ വീട്ടിലേക്ക് അവശ്യവസ്തുക്കൾ വാങ്ങുന്നതിനായി അവരുടെ കാർഷിക ഉത്പന്നങ്ങളും വിളകളും വിറ്റഴിക്കുന്നതിനായി മലഞ്ചരക്ക് കച്ചവട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് അനുവാദം നൽകണമെന്നും കർഷകർക്ക് അവരുടെ തോട്ടങ്ങളിൽ വിളവെടുപ്പിനും പണിയെടുക്കുന്നതിനും അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്തിക്ക് കത്ത് നൽകി.