elephent

ചെറുതോണി:തൊടുപുഴ -പുളിയൻ മല സംസ്ഥാനപാതയിൽ മീൻമുട്ടിക്ക് സമീപം അഞ്ചാംമൈലിൽ നീണ്ട ഇടവേളക്ക് ശേഷം കാട്ടാനയിറങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് ആഞ്ചിനാണ് റോഡ് സൈഡിൽ കാട്ടാനയെ കണ്ടത്. രണ്ടു വർഷം മുമ്പാണ് അവസാനമായി കാട്ടാനയെ കണ്ടത്. അന്ന് ബൈക്ക് യാത്രക്കാരനെ തുമ്പിക്കൈ ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചിരിന്നു. അതിന് മുൻപ് ഇരുചക്രവാഹന യാത്രക്കാരെയും കാൽനടയാത്രക്കാരെയും ഉപദ്രവിയ്ക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ഇടുക്കി വന്യജീവി സങ്കേതത്തിലെ കാട്ടാനകൾ പൊതുവെ ഉപദ്രവകാരികളല്ല. മുൻ കാലങ്ങളിൽ തീറ്റയും വെള്ളത്തിനും ക്ഷാമമുണ്ടാകുമ്പോഴായിരിന്നു ആനകൾ റോഡിലിറങ്ങാറുണ്ടായിരിന്നുള്ളൂ. മഴക്കാലമരംഭിച്ചതോടെ രാത്രി കാലങ്ങളിലെ യാത്രക്കാർ ശ്രദ്ധിേക്കേണ്ടതാണന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു:
.