ഇടുക്കി: ജില്ലയിൽ 846 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 1672 പേർ രോഗമുക്തി നേടി. 17.34 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ചവരിൽ 798 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 45 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.
രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ
അടിമാലി- 80
കഞ്ഞിക്കുഴി- 21
കട്ടപ്പന- 34
കുമളി- 25
മണക്കാട്- 23
മൂന്നാർ- 40
നെടുങ്കണ്ടം- 38
പാമ്പാടുംപാറ- 27
രാജകുമാരി- 32
സേനാപതി- 21
തൊടുപുഴ- 80
വണ്ടൻമേട്- 26
വണ്ടിപ്പെരിയാർ- 43
വെള്ളിയാമറ്റം- 33